പറവൂർ: ചിറ്റാറ്റുകര പഞ്ചായത്തിൽ എം.എൽ.എ ഫണ്ട് അനുവദിക്കുന്നതിൽ രാഷ്ട്രീയ വിവേചനത്തിനെതിരെ ഡി.വൈ.എഫ്.ഐ ചിറ്റാറ്റുകര ഈസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. കെ.ഡി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി.കെ. നജാസ് അദ്ധ്യക്ഷത വഹിച്ചു. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ, വൈസ് പ്രസിഡന്റ് പി.പി. അരൂഷ്, ടി.എസ്. രാജൻ, ഇ.ബി. സന്തു, നിതിൻരാജ് എന്നിവർ സംസാരിച്ചു.