വൈപ്പിൻ: കാർഷിക വികസന കർഷക ക്ഷേമവകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ചെറായി സഹോദരൻ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ പൊക്കാളിപാടത്ത് ഞാറ് നട്ടു. നെടുങ്ങാട് ശ്യാംസുന്ദറിന്റെ കാപ്പ് പടശേഖരത്തിലെ ഒരേക്കർ പൊക്കാളിപ്പാടത്ത് സ്‌കൂൾ മാനേജ്‌മെന്റിന്റെയും പി.ടി.എയുടെയും സഹകരണത്തോടെയാണ് സ്‌ക്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് കൃഷിയിറക്കിയത്.
ഡോ.കെ.എസ്.പുരുഷൻ മാർനിർദ്ദേശങ്ങൾ നൽകി. സ്‌കൂൾ മാനേജർ കെ. എസ്.ജയപ്പൻ, പി.ടി.എ. പ്രസിഡന്റ് പ്രദീപ് ശോണ, സ്‌കൗട്ട് മാസ്റ്റർ വി.എസ്.സുനിൽ, പ്രോഗ്രാം ഓഫീസർ പി.ഡി.കൊച്ചുറാണി, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ നിർമ്മല മാത്യു , ജ്യോതി എന്നിവർ പങ്കെടുത്തു.