മട്ടാഞ്ചേരി: ശ്രീ കൃഷ്ണ ജയന്തി ബാല ദിനാഘോഷത്തിൽ പൈതൃകനഗരിയിൽ പതിനഞ്ച് കേന്ദ്രങ്ങളിൽ നിന്ന് ശോ ഭയാത്രകളുണ്ടാകും. ഫോർട്ടുകൊച്ചി. മട്ടാഞ്ചേരി. കരുവേലിപ്പടി,രാമേശ്വരം മേഖലകൾ കേന്ദ്രീകരിച്ചാണ് ആഘോഷ പരിപാടികൾ..സാഹിത്യ മത്സരങ്ങൾ ,ഗോപൂജ ,ഉറിയടി,ശ്രീകൃഷ്ണ ഗാനാമൃതം ,കുടുംബ സംഗമം , കലാപ രിപാടികൾ ,പതാകദിനം ,നഗരസങ്കീർത്തനം എന്നിവ നടക്കും. ശ്രീകൃഷ്ണ ജയന്തി ആഘോഷസമിതി രൂപീകരണ യോഗം ഡോ: കെ.ആർ.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.വെങ്കടേശ് ഗോപി നാഥ് അദ്ധ്യക്ഷത വഹിച്ചു. പ്രവീൺ വട്ടപ്പറത്ത് ,ഡോ :ശ്രീരാംചന്ദ്രൻ ,ഡോ :ഗണേശ് ചന്ദ്രപ്രഭു ,കെ.വെങ്കടാചലം ,അ ശോക് കമ്മത്ത് ,ടി.ആർ.ബാബുരാജ് ,ശ്രീകുമാർ എൽ എന്നിവർ സംസാരി ച്ചു. ഡോ: എച്ച് രവികുമാർ കമ്മത്ത് പ്രസിഡന്റ്, ഡോ: സുധീഷ് കുമാർ കെ. ജനറൽ സെക്രട്ടറി ,പ്രവീൺ പ്രഭു ട്രഷറർ ,വിഷ്ണു പ്രസാദ് ആചാർ ആഘോ ഷ പ്രമുഖ് എന്നിവരുടെ നേതൃത്വത്തിലുള്ള 251 അംഗ സമിതിയും രൂപീകരിച്ചു.