തൃപ്പൂണിത്തുറ: താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികളെ മറ്റിടങ്ങളിലേക്ക് റഫർ ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് എ.ഐ.വൈ.എഫ്. ആശുപത്രിയിൽ എത്തുന്നവർക്ക്
ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സയ്ക്കെത്തുന്നവരെയും ഇവിടെ നിന്ന് മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ്. ആശുപത്രിയിൽ സ്പെഷ്യലിസ്റ്റുകളുടെ അഭാവവുമുണ്ട്. അതിനാൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു.