cabse

കൊച്ചി: സി.ബി.എസ്.ഇ പത്താം ക്ളാസ് ഫലം ഈ മാസം 24നോ 25നോ പ്രസിദ്ധീകരിക്കുമെന്ന് പരീക്ഷാ വിഭാഗം അറിയിച്ചതായി നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിരാ രാജൻ പറഞ്ഞു. ഫലം വൈകുന്നതിനാൽ പ്ളസ് വൺ പ്രവേശനത്തിൽ അവസരം നഷ്ടമാകുമെന്ന് വിദ്യാർത്ഥികൾ ആശങ്കപ്പെടുന്നു. ഫലപ്രഖ്യാപന നടപടികൾ അവസാന ഘട്ടത്തിലാണെന്നാണ് വിവരം.