photo
ചെറായി ദേവസ്വം നടയിലെ സിഗ്‌നൽ ലൈറ്റുകൾ വീണ നിലയിൽ

വൈപ്പിൻ: ചെറായി ദേവസ്വംനട ജംഗ്ഷനിൽ സ്വകാര്യബസ് കേബിളിൽ കുരുങ്ങി കേബിളുകൾ വലിഞ്ഞ് സിഗ്‌നൽ ലൈറ്റുകൾ റോഡിൽവീണു. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ഈ സമയത്ത് ജംഗ്ഷനിൽ ആളുകൾ കുറവായിരുന്നു. വടക്ക് നിന്നെത്തിയ ബസ് താഴ്ന്നുകിടന്ന കേബിളിൽ കുരുങ്ങിയതോടെ വടക്കുഭാഗത്തെ സിഗ്‌നൽ ലൈറ്റ് ആദ്യം നിലംപൊത്തി. തുടർന്ന് തെക്കുപടിഞ്ഞാറ് ഭാഗത്തുള്ളസിഗ്‌നൽലൈറ്റ് വീണു. ബസിന് കേടുപാടുകൾ സംഭവിച്ചില്ല. മുനമ്പം പൊലീസും പറവൂർ ഫയർഫോഴ്സുമെത്തി കേബിളുകളും സിഗ്‌നൽലൈറ്റ് പോസ്റ്റുകളും മുറിച്ചുമാറ്റി റോഡിലെ തടസംനീക്കി.