പറവൂർ: നന്ത്യാട്ടുന്നം കലാവേദി ഗ്രന്ഥശാല വനിതാവേദിയുടെ നേതൃത്വത്തിൽ സ്ത്രീകളും തൊഴിലിടങ്ങളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി ഉദ്ഘാടനം ചെയ്തു. ഷംല സൗമ്യൻ അദ്ധ്യക്ഷത വഹിച്ചു. രാജേശ്വരി ക്ളാസെടുത്തു. കെ.കെ. ലത, ലൈല ശ്രീഹർഷൻ എന്നിവർ സംസാരിച്ചു.