കൊച്ചി: സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് സംഘടിപ്പിച്ച ജില്ലാതല ഇ.എ.ആർ.എ.എസ് പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടർ കെ.സിൻസിമോൾ ആന്റണി, പ്ലാനിംഗ് ഡെപ്യൂട്ടി ഡയറക്ടർ അനിൽ, പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജി ജോസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ.ജെ.ജോയ്, സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ലാൽസിംഗ്, ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ പി.ഡി.പ്രിയദർശിനി, അഡീഷണൽ ജില്ലാ ഓഫീസർ സോമസുന്ദരൻ എന്നിവർ സംസാരിച്ചു. വിവിധ പദ്ധതികളെക്കുറിച്ച് കൃഷി ഡെപ്യൂട്ടി ഡയറക്ടർ അനിത ജയിംസ് ക്ലാസെടുത്തു.