പറവൂർ: പറവൂർ നഗരസഭയും സാമൂഹ്യ സുരക്ഷാമിഷനും സംയുക്തമായി ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ നടത്തുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് 24ന് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പറവൂർ മുനിസിപ്പൽ ടൗൺഹാളിൽ നടക്കും. ജനറൽ മെഡിസിൻ, ശ്വാസകോശം, ത്വക്ക് , ഇ.എൻ.ടി, നേത്രരോഗം, എല്ല് രോഗം എന്നി വിഭാഗങ്ങളിലെ വിദഗ്ദ്ധരായ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് മരുന്നുകൾ സൗജന്യവും ചാലാക്ക മെഡിക്കൽ കോളേജിൽ തുടർചികിത്സയ്ക്ക് ഇളവുകളും ലഭിക്കും.