വൈപ്പിൻ: ഞാറക്കൽ ജനമൈത്രി പൊലീസും എടവനക്കാട് എച്ച്.ഐ.എച്ച്.എസ് സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും സംയുക്തമായി ശുഭയാത്ര എന്ന ട്രാഫിക്ക് ബോധവത്കരണ പരിപാടി നടത്തി. ഞാറക്കൽ എസ്.ഐ. എ.കെ.സുധീറിന്റെ നേതൃത്വത്തിൽ സ്‌കൂളിന് മുന്നിൽ അണിനിരന്ന പൊലീസ് ഉദ്ധ്യോഗസ്ഥരും എസ്.പി.സി. കേഡറ്റുകളും വാഹനങ്ങൾ തടഞ്ഞ് നിർത്തി ഡ്രൈവർമാരോട് ട്രാഫിക് നിയമങ്ങളെക്കുറിച്ച് ബോധവവത്കരണം നടത്തി മിഠായി നൽകിയാണ് വിട്ടത്.

ഞാറയ്ക്കൽ സി.ഐ. രാജൻ.കെ.അരമന, എ.എസ്.ഐ. കെ.ജെ. സോജൻ, കെ.ആർ. രേഷ്മ, , സി.പി.ഒ മാരായ എം.ബി. രഞ്ജിത്ത്, എ.എ. അഭിലാഷ്, സ്വരാജ് , എൻ.ആർ. പ്രമോദ്, എ.സി.പി.ഒ കെ.ആർ. ദിവ്യ, വൈസ് പ്രിൻസിപ്പൽ വി.കെ. നിസാർ, അദ്ധ്യാപകരായ കെ.ഐ.ആസിഫ്, അഗസ്റ്റിൻ നോബി എന്നിവർ പങ്കെടുത്തു.