വൈപ്പിൻ : ഞാറക്കൽ പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയിലെ കരട് പട്ടികയിൽ ക്രമക്കേട് ആരോപിച്ച് യൂത്ത് കോൺഗ്രസ് ഞാറക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തി.

മൂന്നാം ഘട്ട സമരത്തിന്റെ ഭാഗമായാണ് പട്ടികയിൽ അനർഹരാക്കപ്പെട്ടവരുടെ ഭവനങ്ങൾ സന്ദർശിച്ചത്. ഭവന സന്ദർശനത്തിന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ടിറ്റോ ആന്റണി, ബ്ലോക്ക് പ്രസിഡന്റ് അഡ്വ.വിവേക് ഹരിദാസ്, മണ്ഡലം പ്രസിഡന്റ് നിതിൻ ബാബു തുടങ്ങിയവർ നേതൃത്വം നൽകി.