മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വടയാർ ഇളങ്കാവ് ഭാഗത്തുവച്ച് ബൈക്കിൽലെത്തി കയറിപ്പിടിച്ച കേസിൽ മൂവാറ്റുപുഴ രണ്ടാറിൽ അഴയിടത്ത് വീട്ടിൽ കുഞ്ഞുമോന്റെ മകൻ നസീബിനെ (27) തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. 16ന് ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. തുടർന്ന് പ്രതി ഒളിവിൽ പോകുകയായിരുന്നു. കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ മേൽനോട്ടത്തിൽ സ്‌ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
വൈക്കം ഡിവൈ.എസ്.പി. എ.ജെ. തോമസ്, തലയോലപ്പറമ്പ് എസ്.എച്ച്.ഒ കെ.എസ്. ജയൻ, എസ്.ഐമാരായ ദീപു ടി.ആർ, സോണി ജോസഫ്, സുധീരൻ.പി.എസ്, എ.എസ്.ഐ സുശീലൻ, സി.പി.മാരായ രാജീവ് പി.ആർ, പ്രവീൺ, ഷൈൻ എന്നിവർ ചേർന്നാണ് അറസ്റ്റുചെയ്തത്