ആലുവ: ആലുവാ നഗരസഭ 22 -ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ 71.07 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 206 സ്ത്രീകൾ ഉൾപ്പെടെ 403 പേരാണ് ആകെ വോട്ട് രേഖപ്പെടുത്തിയത്. കോൺഗ്രസ് സ്ഥാനാർത്ഥിയായി വിദ്യാ ബിജുവും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി എൻ.കെ. കവിതയും എൻ.ഡി.എ സ്ഥാനാർത്ഥിയായി പി. ഉമയുമാണ് മത്സരിച്ചത്. ഇന്ന് രാവിലെ 10 ന് നഗരസഭ ഓഫീസിൽ വോട്ടെണ്ണൽ നടക്കും. മൂന്ന് മുന്നണികളും വിജയ പ്രതീക്ഷയിലാണ്.