കാലടി: ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവൻ പരിധിയിലെ കാർഷിക ആവശ്യത്തിന് സൗജന്യ വൈദ്യുതി ആനുകൂല്യം ലഭിക്കുന്ന കർഷകരുടെ പൊതു യോഗം നാളെ രാവിലെ 11 ന് പഞ്ചായത്ത് ഹാളിൽ നടക്കും. സൗജന്യ വൈദ്യുതി ആനുകൂല്യം പുതിയ സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ഗ്രൂപ്പ് രൂപീകരിക്കുന്നതിനും കമ്മിറ്റി തിരഞ്ഞെടുക്കുന്നതിനും വേണ്ടിയാണ് യോഗം നടക്കുന്നത്. ആനുകൂല്യം തുടർന്ന് ലഭിക്കുന്നതിനായി ഗ്രൂപ്പിൽ അംഗത്വം എടുക്കണം. അർഹരായ കർഷകർ യോഗത്തിൽ പങ്കെടുക്കണമെന്ന് പ്രസിഡന്റ് കെ.സി. മാർട്ടിൻ അറിയിച്ചു.