കുമ്പളങ്ങി കുമ്പളങ്ങി സർവീസ് സഹകരണ ബാങ്കിന്റെ സഹായത്താൽ കുമ്പളങ്ങി പഴങ്ങാട് സെന്റ് ജോർജ് എൽ.പി.എസിൽ നിർമിച്ച പ്രവേശന കവാടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബേയ്സിൽ ചെന്ദാംപ്പള്ളി ഉദ്ഘാടനം ചെയ്തു. ഫാ. സെബാസ്റ്റിൻ പുത്തൻപുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി മരിയ ലിജി,​ കുമ്പളങ്ങി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.സഗീർ,​ഹെഡ്മിസ്ട്രസുമാരായ മാർഗ്രരറ്റ് സോണി,​ എം.ജെ.സബീന,​ കെ.വി. മാത്യു,​ ജോർജ് ജെനീഷ്,​ പി.ഒ.ജസ്മിൻ,​ ബാബു വിജയാനന്ദ്,​ കെ.സി.ജോസഫ് എന്നിവർ പ്രസംഗിച്ചു.