കൊച്ചി: സ്വകാര്യ സെക്യൂരിറ്റി ഏജൻസിയുടെ പേരിൽ വിവിധ സ്ഥാപനങ്ങളിൽനിന്ന് പണംവാങ്ങിച്ച് മുങ്ങിയ സൂപ്പർവൈസറെ ചേരാനല്ലൂർ പൊലീസ് അറസ്റ്റുചെയ്തു. നിലമ്പൂർ ചന്തക്കുന്ന് സ്വദേശി അനിൽകുമാറാണ് (52) പിടിയിലായത്. ഏജൻസിയുമായി കരാറുള്ള സ്ഥാപനങ്ങളിൽനിന്ന് ആറുലക്ഷത്തോളം രൂപയാണ് തട്ടിയതെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് മറ്റൊരു കമ്പനിയിൽ സെക്യൂരിറ്റിയായി ജോലിചെയ്തുവരവെയാണ് ഇയാൾ പിടിയിലായത്.