കൊച്ചി: വീട് കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിച്ച തിരുവനന്തപുരം പോത്തൻകോട് സ്വദേശി കൊട്ടാരം ബാബു എന്ന ബാബുവിനെ (57) അറസ്റ്റുചെയ്തു. കടവന്ത്ര ശാസ്ത്രിനഗറിലെ മാത്തുക്കുട്ടി എബ്രഹാമിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. കുടുംബം വീടുപൂട്ടി പുറത്തുപോയ സമയത്തായിരുന്നു സംഭവം.
മോഷണശ്രമം അയൽവാസിയായ സ്ത്രീ കാണുകയും നാട്ടുകാരെ അറിയിക്കുകയും ചെയ്തു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി സൗത്ത് പൊലീസിന് കൈമാറി. കമ്പിപ്പാരയും മോഷണത്തിന് ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങളും ഇയാളിൽനിന്ന് കണ്ടെടുത്തു.