കളമശേരി: ഏലൂർ ഇ.എസ്.ഐ ഡിസ്‌പെൻസറിയിലെത്തുന്ന രോഗികൾക്കും സഹായികൾക്കും ദാഹമകറ്റാൻ കുടിവെള്ളം ലഭ്യമല്ല. രണ്ടു വാട്ടർ പ്യൂരിഫയർ നോക്കുകുത്തിയായിരിക്കുമ്പോഴാണ് ഡിസ്‌പെൻസറിയിലെത്തുന്നവർ വെള്ളം കിട്ടാതെ വലയുന്നത്. വാട്ടർ പ്യൂരിഫയറുകളിലൊന്ന് പൊട്ടിപൊളിഞ്ഞ് ഉപയോഗ ശൂന്യമായതും രണ്ടാമത്തേത് പ്രവർത്തന രഹിതവുമാണ്. തൊട്ടടുത്ത ഹാളിൽ ഒഴിഞ്ഞ വാട്ടർ ഡിസ്‌പെൻസർ കാനുകളും ഇരിപ്പുണ്ട്. പാതാളം ഇ.എസ്.ഐ ആശുപത്രിയിൽ നിന്ന് ഏകദേശം അരകിലോമീറ്റർ നടന്ന് എത്തുന്ന രോഗികൾക്കും അല്ലാത്തവർക്കും കുടിവെള്ളമില്ലാത്തത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.