തൃപ്പൂണിത്തുറ: ഉദയംപേരൂർ പൊലീസ് സ്റ്റേഷനിൽ 2018 മുതൽ സേവനം അനുഷ്ഠിക്കുന്ന സി.പി.ഒ സജീവ് സദനെ ആദരിച്ചു.കൊവിഡ് കാലത്ത് മരുന്നിനും ഭക്ഷണത്തിനും ബുദ്ധിമുട്ടിയ ജനങ്ങൾക്ക് സജീവ് സ്വാന്തനമായി മാറിയിരുന്നു. ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് അംഗം ബിനു ജോഷിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് എസ്.എ. ഗോപി പൊന്നാടയും ഉപഹാരവും സമർപ്പിച്ചു. സി.ഐ കെ.ബാലൻ, എഡ്രാക്ക് തൃപ്പുണിത്തുറ മേഖലാ സെക്രട്ടറി ബി.മധുസൂദനൻ, വയൽവാരം കുടുംബ യൂണിറ്റ് പ്രസിഡന്റ് രമേശൻ പൂന്തോടത്ത്, പഞ്ചായത്ത് അംഗം നിമിൽരാജ്, സജീവ് സദൻ, ജനകീയ സമിതി ചെയർമാൻ ബാരിഷ് വിശ്വനാഥ്, കൺവീനർ ശ്രീജിത്ത് ഗോപി തുടങ്ങിയവർ സംസാരിച്ചു