
കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ ആശാ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) ഡി.എം.ഒ ഓഫീസ് മാർച്ചും ധർണയും നടത്തി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി .ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ആശാ വർക്കേഴ്‌സ് യൂണിയൻ ജില്ലാ പ്രസിഡന്റ് ടി. മായാദേവി, ജില്ലാ സെക്രട്ടറി ലിസി വർഗീസ്, എ .പി. ലൗലി, ഷീബ ജൂഡ്, നിബി വർഗീസ് എന്നിവർ സംസാരിച്ചു. മാസംതോറും ഓണറേറിയം 25,000 രൂപ അനുവദിക്കുക, കൊവിഡ് മുന്നണിപ്പോരാളികളായ ആശാ വർക്കർമാർക്ക് ഇൻഷ്വറൻസും സുരക്ഷയും ഉറപ്പാക്കുക, ആരോഗ്യമേഖലയിലെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ .