പ്പുണിത്തുറ: എസ്.എൻ.ഡി.പി 677ാം നമ്പർ ശാഖാ ആർ. ശങ്കർ കുടുംബ യൂണിറ്റിന്റെ മാസാന്ത്യ യോഗം നെടിയത്തുരുത്തിൽ കൃഷ്ണൻ കുട്ടിയുടെ വസതിയിൽ കൂടി. പ്ലസ് ടു കോഴ്സിൽ ഉന്നത വിജയം കരസ്ഥമാക്കിയ നന്ദന, വസുദേവ്, എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച അതുൽ കൃഷ്ണ എന്നിവരെ ശാഖാ പ്രസിഡന്റ് വി.പി പവിത്രൻ ക്യാഷ് അവാർഡ് നൽകി ആദരിച്ചു. ലൈജു പനച്ചിക്കൽ അദ്ധ്യക്ഷത വഹിച്ച യോഗം ശാഖാ പ്രസിഡന്റ് വി.പി.പവിത്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എൻ അനിൽകുമാർ സ്വാഗതം ആശംസിച്ചു.ശാഖാ കമ്മിറ്റി കെ.എൻ ഫൽഗുണൻ, വനിതാ സംഘം പ്രസിഡന്റ് ബിനു ഷാജി, സെക്രട്ടറി രമ വിജയൻ, എം.ആർ ബിജു എന്നിവർ സംസാരിച്ചു.