ആലുവ: അക്വാറിയം ആൻഡ് പെറ്റ് ഷോപ്പ് അസോസിയേഷന്റെ (എ.പി.എസ്.എ) ആഭിമുഖ്യത്തിൽ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫിഷറീസ് ലൈസൻസ് ക്യാമ്പ് ഇന്ന് രാവിലെ ഒമ്പത് മണി മുതൽ ആലുവ മഹനാമി ഹോട്ടലിൽ നടക്കും. 11 മണിക്ക് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഫിഷ് സീഡ് ഓഫീസർ മിലി ഗോപിനാഥ് ക്ളാസെടുക്കും. നഗരസഭാ ചെയർമാൻ എം.ഒ. ജോൺ, അസോ. സംസ്ഥാന സെക്രട്ടറി പി. രാജേഷ്, ജില്ലാ സെക്രട്ടറി കിരൺ മോഹൻ, ആൻസി അലക്സാണ്ടർ എന്നിവർ സംസാരിക്കും.