കുറുപ്പംപടി : പെരുമ്പാവൂർ നഗരസഭ 20-ാം വാർഡിന്റെ സമീപത്തെ യൂണിയൻബാങ്ക് കവലയിൽ കാലപ്പഴക്കം ചെന്ന വൻ മരങ്ങൾക്ക് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. നിലംപൊത്താവുന്ന അവസ്ഥയിലെ മരങ്ങളുടെ ചില്ലകൾ വെട്ടി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് പ്രദേശ വാസികളുടെ ആവശ്യം.

യൂണിയൻബാങ്ക് ഉൾവശത്ത് മതിലിനോട് ചേർന്ന് നിൽക്കുന്ന വൻ മരങ്ങളുടെ കാലപ്പഴക്കം ചെന്നക്കൊമ്പുകൾ കല്ലുങ്കൽ റോഡിലേക്ക് എപ്പോൾ വേണമെങ്കിലും വീഴാമെന്ന അവസ്ഥയിലാണ്.

കഴിഞ്ഞ ദിവസം യൂണിയൻ ബാങ്ക് വളപ്പിലെ തേക്കിന്റെ കൊമ്പ് റോഡിലേക്ക് ഒടിഞ്ഞുവീണിരുന്നു. ന

പെരുമ്പാവൂർ ഗവൺമെന്റ് ഹോസ്പിറ്റൽ, മെഡിക്കൽ ലാബുകൾ, ക്ലിനിക്കുകൾസ വിമലഇംഗ്ലീഷ് മീഡിയം സ്കൂൾ, ഗവൺമെന്റ് ബോയ്സ് സെക്കൻഡറി സ്കൂൾ എന്നിവയിൽ അടക്കം വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ പോകുന്ന റോഡാണിത്. മരങ്ങൾ നിൽക്കുന്നതിന് സമീപം മൂന്ന് ട്രാൻസ്ഫോമറുകളുമുണ്ട്. ശക്തമായകാറ്റും മഴയും ഉണ്ടായാൽ വൻ മരങ്ങളുടെ കൊമ്പുകൾ ഇലക്ട്രിസിറ്റി ലൈനുകളിലേക്ക് വന്ന് വീണ് ഒരു ദുരന്തത്തിന് ഇടയാക്കിയേക്കും. അതിനാൽ അടിയന്തരമായി അധികാരികൾ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.