അങ്കമാലി: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സി കാബിനറ്റ് അംഗങ്ങളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും 23ന് വൈകിട്ട് മൂന്നിന് കറുകുറ്റി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ നടക്കും. ഡിസ്ട്രിക് ഗവർണർ ഡോക്ടർ ജോസഫ് മനോജ് അദ്ധ്യക്ഷത വഹിക്കും. ഭാരതീയനായ ലയൺസ് ഇന്റർനാഷണൽ വൈസ് പ്രസിഡന്റ് എ.പി.സിംഗ് സ്ഥാനാരോഹണകർമ്മം നിർവഹിക്കും.
മുൻ ഇന്റർനാഷണൽ ഡയറക്ടർ ആർ. മുരുകൻ മുഖ്യാതിഥിയായിരിക്കും. പ്രശസ്ത ഇന്ത്യൻ പരിസ്ഥിതി പ്രവർത്തകൻ അരുൺ കൃഷ്ണമൂർത്തി പരിസ്ഥിതി സന്ദേശം നൽകും. വൈസ് ഗവർണർ ഡോ. ബീന രവികുമാർ, അഡ്വ. എ. വി. വാമനകുമാർ, യോഹന്നാൻ മറ്റത്തിൽ, ലേഡീസ് ഫോറം പ്രസിഡന്റ് സൗമി സെബാസ്റ്റ്യൻ, ലിയോ ക്ലബ് പ്രസിഡന്റ് ഇസബൽ സജി ജനറൽ കൺവീനറായ സി.ജി. ശ്രീകുമാർ, ക്യാബിനറ്റ് ട്രഷറർ ടി.പി. സജി എന്നിവർ സംസാരിക്കും. വൈസ് ഗവർണർ രാജൻ എൻ. നമ്പൂതിരി സ്വാഗതവും കാബിനറ്റ് സെക്രട്ടറി പ്രൊഫസർ സംസൻ തോമസ് നന്ദിയും പറയും.