അങ്കമാലി: തുറവൂർ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും ജില്ല ഭാരവാഹികൾക്കുള്ള സ്വീകരണവും ഞായറാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് 3 .30 ന് തുറവൂർ വ്യാപാരഭവൻ ഹാളിൽ അസോസിയേഷൻ പ്രസിഡന്റ് ഏലിയാസ് താടിക്കാരൻ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതു സമ്മേളനം ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് ഉദ്ഘാടനം ചെയ്യും. അംഗങ്ങളുടെ കുട്ടികളിൽ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള അവാർഡ് വിതരണം, ഉന്നത വിദ്യഭ്യാസ രംഗത്തെ വിവിധ റാങ്ക് ജേതാക്കൾക്ക് ഏർപ്പെടുത്തീയിട്ടുള്ള ടി .നസറുദീൻ മെമ്മോറിയൽ അവാർഡ് വിതരണം എന്നി​വ നടക്കും. കെ .വി.വി .ഇ .എസ് ജില്ല ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് പി സി ജേക്കബ്, ജനറൽ സെക്രട്ടറി എ.ജെ റിയാസ്, ട്രഷറർ അജ്മൽ ചക്കുങ്ങൽ എന്നിവർക്ക് യോഗത്തിൽ സ്വീകരണം നൽകും.തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ് , വൈസ് പ്രസിഡന്റ് റോയ് സെബാസ്റ്റ്യൻ, വികസന ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം .പി മാർട്ടിൻ, ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്സൺ സീന ജിജോ, മേഖലാ പ്രസിഡന്റ് ജോജി പീറ്റർ, മേഖലാ സെക്രട്ടറി പോൾ പി. കുരിയൻ,മേഖലാ ട്രഷറർ പി.കെ പുന്നൻ എന്നിവർ പങ്കെടുക്കും .