മരട്: ദേശീയപാത കുണ്ടന്നൂർ ജംഗ്ഷനിലെ കുഴികളിൽ ടൈൽ വിരിച്ചതിലെ അപാകതയിൽ പ്രതിഷേധിച്ച് ചുമട്ടുതൊഴിലാളികൾ മാർച്ചും ധർണ്ണയും നടത്തി. എൽ.ഡി.എഫ് പാർലിമെന്ററി പാർട്ടി ലീഡർ സി.ആർ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. പി.എസ്.സുഷൻ അദ്ധ്യക്ഷനായി. സി.പി.എം മരട് വെസ്റ്റ് ലോക്കൽ സെക്രട്ടറി എൻ.ജെ.സജീഷ് കുമാർ, വി.എം.സക്കറിയ എന്നിവർ സംസാരിച്ചു. ടി.പി.പ്രജീഷ്, എം.ജി. ആന്റണി, എം.ബി.രാജേഷ് എന്നിവർ നേതൃത്വം നൽകി.