ലഞ്ചേരി: പു​റ്റുമാനൂർ ഗവ. യു.പി സ്‌കൂളിൽ മാതൃസംഘത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'അമ്മക്കറി'പദ്ധതിക്കായി പച്ചക്കറികൃഷിയിറക്കി. പഞ്ചായത്ത് അംഗം ഷാജി ജോർജ് ഉദ്ഘാടനം ചെയ്തു. മാതൃസംഘം പ്രസിഡന്റ് സുജ സുരാഗ് അദ്ധ്യക്ഷയായി. പി.ടി.എ പ്രസിഡന്റ് പി.കെ.ആനന്ദകുമാർ, ആർ.ഹരിഹരൻ, അനുപ്രിയ രാജ്, അഖിത ശരത്, പി.ആർ.അജിത, ജിഷ സെബാസ്​റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.