മൂവാറ്റുപുഴ: പ്രത്യേക പരിഗണന അർഹിക്കുന്ന പ്രീ -പ്രൈമറി മുതൽ പ്ലസ്ടു വരെയുള്ള കുട്ടികളുടെ മെഡിക്കൽ ക്യാമ്പ് മൂവാറ്റുപുഴ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. നിർമ്മല മെഡിക്കൽ സെന്ററിലെ ഓർത്തോപീഡിക് സർജൻ ഡോ.തോമസ് കുരുവിള, ഇ.എൻ.ടി സർജൻ ഡോ.സിമി എന്നിവർ നേതൃത്വം നൽകി. ബി.പി.ഒ ആനി ജോർജ് സ്വാഗതവും സ്പെഷ്യൽ എഡ്യുക്കേറ്റർ പി.റാണി നന്ദിയും പറഞ്ഞു.