മൂവാറ്റുപുഴ:എസ്.എൻ.ഡി.പി യോഗം കടാതി ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന ചതയദിന പ്രാർത്ഥനയോഗം യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം.എസ്.വിൽസൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.എസ്. ഷാജി അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി എം.എസ്.ഷാജി അനുഗ്രഹ പ്രഭാഷണം നടത്തി. ശാഖാ വൈസ് പ്രസിഡന്റ് അഡ്വ.ദിലീപ് എസ്. കല്ലാർ, കമ്മിറ്റി അംഗം എം.കെ.ബാബു എന്നിവർ സംസാരിച്ചു. ചതയദിന പൂജകൾക്ക് ശാഖാ സെക്രട്ടറി എം.എസ്.ഷാജി മുഖ്യകാർമ്മികത്വം വഹിച്ചു.