bjp

കൊച്ചി: രാഷ്ട്രപതിയായി ദ്രൗപതി മുർമുവിന്റെ വിജയത്തിൽ ആഹ്ലാദം പങ്കുവച്ച് ബി.ജെ.പി മധുര വിതരണം ചെയ്തു. ഹൈകോടതി ജംഗ്ഷനിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

എറണാകുളം നോർത്ത് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. പി.എസ്. സ്വരാജ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സി.ജി രാജഗോപാൽ, അഡ്വ. കെ.എസ്. ഷൈജു, അഡ്വ. നോബിൾ മാത്യു, യു.ആർ. രാജേഷ്, പി.എസ്. സത്യൻ, ആർ. സജികുമാർ, എൻ.വി. സുധീപ്, പി.എസ്. ഏംഗൽസ്, വിഷ്ണു പ്രദീപ്. ലാലൻ കൊമ്പനായിൽ, ഡോ. ജലജാ ആചാര്യ, ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.