കൂത്താട്ടുകുളം: പൊതുമേഖലാ സ്ഥാപനമായ മീറ്റ് പ്രോഡക്ട്സ് ഒഫ് ഇന്ത്യ (എം.പി.ഐ) ഓണക്കാലം പ്രമാണിച്ച് ബീഫിന് വിലക്കിഴിവ് പ്രഖ്യാപിച്ചു.

കിലോയ്ക്ക് 399 രൂപയാണ് ജി.എസ്.ടി ഉൾപ്പെടെ വില. ആഗസ്റ്റ് ഒന്നു മുതൽ സെപ്തംബർ 30 വരെയാണ് വിലക്കിഴിവെന്ന് എം.പി.ഐ ചെയർപേഴ്സൺ കമല സദാനന്ദൻ, മാനേജിംഗ് ഡയറക്ടർ ഡോ.എ.എസ്. ബിജുലാൽ എന്നിവർ അറിയിച്ചു.