പെരുമ്പാവൂർ: മണ്ണൂർ പോഞ്ഞാശേരി റോഡിൽ മണ്ണൂർ ഭാഗത്ത് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഏഴ് ദിവസത്തേക്ക് പൂർണമായും ഗതാഗത നിയന്ത്രണം ആരംഭിച്ചു.പോഞ്ഞാശ്ശേരി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ കുറുംപ്പംപടിയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് എം.സി. റോഡിലേക്കും മണ്ണൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ എം.സി. റോഡിൽ പുല്ലുവഴി ഭാഗത്തു നിന്ന് ഇടത്തേക്ക് തിരിഞ്ഞ് കുറുപ്പംപടി ഭാഗത്തേക്കും പോകണം.