കൊച്ചി: സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് നഗരസഭാ ഓഫീസിൽ പ്രവർത്തനമാരംഭിച്ച ഹെൽപ്പ് ഡെസ്‌ക്കിന്റെ ഉദ്ഘാടനം മേയർ എം. അനിൽകുമാർ നിർവഹിച്ചു. ലൈസൻസ്, ബാങ്ക് ലോൺ സബ്‌സിഡികൾ, കെ-സ്വിഫ്റ്റ് സേവനങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ മാർഗനിർദ്ദേശം നൽകുന്നതിന് അഞ്ചുപേരെ നിയമിച്ചിട്ടുണ്ട്. ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ.എ.അൻസിയ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ആർ.റെനീഷ്, ഷീബ ലാൽ, പ്രിയ പ്രശാന്ത്, വി.എ. ശ്രീജിത്ത്, കൗൺസിലർമാരായ സി.എ.ഷക്കീർ, പി.എം.ഇസ്മുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു. ഹെൽപ്പ് ഡെസ്‌ക് നമ്പർ: 80890 88242, 79076 08564.