പുത്തൻകുരിശ്: വടയമ്പാടി ഗവ.എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് വടവുകോട് ഫാർമേഴ്സ് ബാങ്ക് ബാഗും കുടയും നൽകി. ബാങ്ക് പ്രസിഡന്റ് എം.എം.തങ്കച്ചൻ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗം കെ.സി.ഉണ്ണിമായ അദ്ധ്യക്ഷയായി. ബാങ്ക് മാനേജിംഗ് ഡയറക്ടർ കെ.എസ്. വനജ, ഹെഡ്മിസ്ട്രസ് ഷിജി കുര്യാക്കോസ്, എൻ.എൻ.രാജൻ,ജോൺ ജോസഫ്, വി.ഒ.ബാബു, നിഷ രൂപേഷ് തുടങ്ങിയവർ സംസാരിച്ചു.