k

കാലടി: നിത്യോപയോഗ സാധനങ്ങൾക്ക് ജി.എസ്.ടി ഏർപ്പെടുത്തി വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാരിനെതിരെ കെ.എസ്.കെ.ടി.യു മലയാറ്റൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. സി.പി.എം ഏരിയാ കമ്മിറ്റി അംഗം കെ.കെ.വത്സൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ്‌ ടി .സി.വേലായുധൻ അദ്ധ്യക്ഷനായി. ശാരദ വിജയൻ , സി .എസ്. ബോസ്, പി.ജെ. ബിജു , വി. കെ. വത്സൻ, എം .എ. ബിജു, ഷിജോ കുര്യാച്ഛൻ, കെ. എ. തോമസ്, എം.ആർ.നാരായണൻ, സജയ് ജേക്കബ്, എം.പി.റോയ്. കെ.ഡി തോമസ് എന്നിവർ നേതൃത്വം നൽകി.