കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി കോളനി പുനരധിവാസ നടപടികൾ അവസാന ഘട്ടത്തിലെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം.എൽ.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. പുനരധിവസിപ്പിച്ച 67 കുടുംബങ്ങളിൽ 57 പേർക്ക് ആദിവാസി പുനരധിവാസ മിഷൻ മുഖേനയും 10 പേർക്ക് ലൈഫ് മിഷനിൽ ഉൾപ്പെടുത്തിയും ധനസഹായം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.