ആലുവ: മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ബിരുദ, ബിരുദാന്തര ബിരുദ പ്രവേശന നടപടികൾ സംബന്ധിച്ചും യു.സി കോളേജ് മാനേജ്‌മെന്റ് പ്രവേശന നടപടികളെക്കുറിച്ചും സംശയനിവാരണത്തിന് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വേണ്ടിയുള്ള ഓറിയന്റേഷൻ പരിപാടി 25ന് ഉച്ചയ്ക്ക് രണ്ടിന് വി.എം.എ ഹാളിൽ നടക്കും. പ്രവേശനം സൗജന്യമാണ്. ഫോൺ: 9447169964, 9495128909.