കൊച്ചി: സ്കൂളുകളിലെ ഉച്ചഭക്ഷണത്തിനുള്ള തുക വർദ്ധിപ്പിക്കുക , ക്ഷാമബത്ത കുടിശിക അനുവദിക്കുക, മരവിപ്പിച്ച ലീവ് സറണ്ടർ ആനുകൂല്യം പുനസ്ഥാപിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കെ.പി.എസ്. ടി .എയുടെ ആഭിമുഖ്യത്തിൽ ഇന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനു മുന്നിൽ ധർണ നടത്തും. ജൂൺ 18ന് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിന്റെ രണ്ടാംഘട്ട സമരമാണ് ഇന്ന് നടക്കുന്നത്.