പെരുമ്പാവൂർ: സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും രണ്ടുലക്ഷം രൂപ തട്ടുകയും ചെയ്‌തയാൾ പിടിയിൽ. കൊല്ലം തടിക്കാട് മംഗലത്ത് ജംഗ്ഷൻ വലിയക്കാട് വീട്ടിൽ ശബരിയെയാണ് (35) പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

എ.എസ്.പി അനൂജ് പലിവാൽ, ഇൻസ്‌പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐമാരായ റിൻസ് എം.തോമസ്, ജോസി എം.ജോൺസൻ, എസ്.സി.പി.ഒമാരായ കെ.എ. നൗഷാദ്, പി.എ. അബ്ദുൽ മനാഫ്, സാബു, ധന്യ മുരളി തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.