ആലങ്ങാട്: ആലങ്ങാട് പഞ്ചായത്തിലെ വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് ഉദ്ഘാടനം ചെയ്തു. ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ് അദ്ധ്യക്ഷത വഹിച്ചു. പാർപ്പിട, പശ്ചാത്തല, കാർഷിക മേഖലകൾക്ക് മുൻഗണന നൽകി 8.88 കോടിയാണ് വകയിരുന്നിയിരിക്കുന്നത്. ചർച്ചകളിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾകൂടി ഉൾപ്പെടുത്തി ഭേദഗതിയോടെയാണ് പദ്ധതി രൂപീകരിച്ചിട്ടുള്ളത്. വൈസ് പ്രസിഡന്റ് ലത പുരുഷൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. യേശുദാസ് പറപ്പിള്ളി, കെ.വി. രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആർ. രാധാകൃഷ്ണൻ, അംഗങ്ങളായ ജയശ്രീ ഗോപീകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ പി.ആർ. ജയകൃഷ്ണൻ, വിൻസന്റ് കാരിക്കശേരി, സുനി സജീവൻ, വി.ബി. ജബ്ബാർ, അസി. സെക്രട്ടറി ലത പി. എന്നിവർ പ്രസംഗിച്ചു.