കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി ഗ്രാമസഭ ചേ‌ർന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വൽസ വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ കെ.ജെ.മാത്യു, ജോസ് എ.പോൾ, ബിന്ദു ഉണ്ണി, ഡോളി ബാബു, സോമി ബിജു, ജോഷി തോമസ്, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ ദിവ്യ, രമ്യ, അസി.സെക്രട്ടറി കെ.ആർ.സേതു,എൻ.സജി, സാജു വി.പോൾ എന്നിവർ സംസാരിച്ചു.