പെരുമ്പാവൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് വാഴക്കുളം പഞ്ചായത്ത് അഞ്ചാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കാലടി സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി.ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. വാഴക്കുളം പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ.എം.അബ്ദുൽഅസീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സനിത റഹീം വിജയികൾക്ക് മെമെന്റോ നൽകി. ഡി.സി.സി.ജനറൽ സെക്രട്ടറി ടി.എച്ച്.അബ്ദുൽജബ്ബാർ, ബ്ലോക്ക് സെക്രട്ടറി അഷറഫ് തേനൂർ, വാർഡ് പ്രസിഡൻറ് നാസർ ഫൗസിയ, ബൂത്ത് പ്രസിഡന്റുമാരായ എം.എസ്.റഫീഖ്, കാസിം പടമുഗൾ, മാറംപള്ളി സഹകരണ ബാങ്ക് ഡയറക്ടർ ടി.കെ. ഷിഹാബ് , എൻ.എസ്.തസ്രി, അജ്മൽ മുണ്ടേത്ത്, എ.എസ്.യൂസഫ് എന്നിവർ സംസാരിച്ചു.