ആലുവ: എടത്തല കെ.എം.ഇ.എ എൻജിനിയറിംഗ് കോളേജിൽ 2020, 21,22 വർഷങ്ങളിൽ ബി.ടെക് പരീക്ഷ വിജയിച്ചവർക്കായി സംഘടിപ്പിച്ച ബിരുദധാന സമ്മേളനം കേരള ടെക്‌നോളജിക്കൽ സർവകലാശാല പ്രൊ വൈസ് ചാൻസിലർ ഡോ. എസ്. അയ്യൂബ് ഉദ്ഘാടനം ചെയ്തു.

കെ.എം.ഇ.എ ജനറൽ സെക്രട്ടറി റിയാസ് അഹമ്മദ് സേട്ട് അദ്ധ്യക്ഷത വഹിച്ചു. കുസാറ്റ് സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഡയറക്ടർ ജഗതിരാജ് മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി കെ.എ. ജലീൽ, ട്രഷറർ എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, സെക്രട്ടറിമാരായ അബ്ദുൽ മജീദ് പറക്കാടൻ, എൻ.കെ. നാസർ, എം.ബി. അബ്ദുൽ കാദർ, പി.കെ. ജലീൽ, പി.കെ. അബൂബക്കർ, കോളേജ് ഡയറക്ടർ ഡോ. അമർ നിഷാദ്, വൈസ് പ്രിൻസിപ്പൽ ഡോ. രേഖ ലക്ഷ്മണൻ തുടങ്ങിയവർ സംസാരിച്ചു. സർട്ടിഫിക്കറ്റ് വിതരണവും ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.