പെരുമ്പാവൂർ: കോടനാട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയതായി ആരംഭിക്കുന്ന ഫാർമസിയിലേക്ക് എ.സി നൽകി. ബാങ്ക് പ്രസിഡന്റ് വിപിൻ കോട്ടക്കൂടി മെഡിക്കൽ ഓഫീസർ ഡോ.വിക്ടർ ഫെർണാണ്ടസിന് എ.സി കൈമാറി. വാർഡ് അംഗം കൃഷ്ണകുമാർ, സി.പി.എം ലോക്കൽ സെക്രട്ടറി ഒ.ഡി.അനിൽ, ബാങ്ക് സെക്രട്ടറി നീതു ജി.കൃഷ്ണൻ, സി.പി.ഐ ലോക്കൽ സെക്രട്ടറിയും ബാങ്ക് ഭരണസമിതി അംഗവുമായ ടി.എസ്.സുധീഷ് , ഭരണസമിതി അംഗങ്ങളായ പി.കെ.പരമേശ്വരൻ, എം.ഡി.ബാബു, ദിവ്യ അനൂപ്, ബി.സതീശ്, ഷാഫി സലിം, അജിതാ ദിവാകരൻ എന്നിവർ പങ്കെടുത്തു.