rubber

കൊച്ചി: റബർ ബോർഡ് സംഘടിപ്പിക്കുന്ന ഇന്ത്യാ റബർമീറ്റ് - 2022 ആട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ (ആത്മ) ചെയർമാൻ സതീഷ് ശർമ്മ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ റബർ ഉദ്പാദനവും ഉപഭോഗവും തമ്മിലുള്ള അന്തരം കുറയ്ക്കണമെങ്കിൽ സുസ്ഥിരവും പരിസ്ഥിതി സൗഹാർദ്ദപരവുമായ ആസൂത്രണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. റബർ ബോർഡ് ചെയർമാൻ ഡോ. സാവർ ധനാനിയ ദീപം തെളിയിച്ചു. റബർ ബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ, ഓർഗനൈസിംഗ് കമ്മിറ്റി വൈസ് ചെയർമാൻ വിനോദ് ടി. സൈമൺ എന്നിവർ പ്രസംഗിച്ചു. മീറ്ര് ഇന്ന് സമാപിക്കും.