tnv

പെരുമ്പാവൂർ: യു. ആർ.എഫ് ലോക റെക്കാഡ് സ്വന്തമാക്കിയ ദീപക് ബിനുവിനെ ഒക്കൽ ടി.എൻ.വി വായനശാലയുടെ നേതൃത്വത്തിൽ ആദരിച്ചു. ചടങ്ങിൽ വായനശാലാ പ്രസിഡന്റ് സി.വി.ശശി അദ്ധ്യക്ഷത വഹിച്ചു. കെ.കെ.കർണൻ ദീപക് ബിനുവിനെ പൊന്നാടയണിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി, ജില്ലാ പഞ്ചായത്ത് അംഗം ശാരദാ മോഹൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ശശി, വാർഡ് അംഗം അമൃത സജിൻ, പി.കെ.സിജു, ടി.പി.അശോകൻ, കെ.അനുരാജ്, എം.ബി.രാജൻ, പ്രീതിപ്രകാശ്, ഗായത്രി വിനോദ്, എം.വി.ബാബു എന്നിവർ സംസാരിച്ചു.