കോതമംഗലം: ഊന്നുകൽ ലിറ്റിൽ ഫ്ലവർ എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ചാന്ദ്രദിനവാരാഘോഷം സമാപിച്ചു.സമാപന ചടങ്ങ് കവളങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസിയ ബിജു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പൈലി തച്ചിയത്ത് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ നോബിൾ ജോസഫ്, ലിഞ്ജു ബോബൻ, ഡൊമിനിക് മാത്യു, സിസ്റ്റർ സൗമ്യ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.