പെരുമ്പാവൂർ: ശ്രീനാരായണ ഗുരുദേവന്റെ ശിഷ്യനും എറണാകുളം ശ്രീ ശങ്കരാനന്ദാശ്രമം സ്ഥാപകനുമായ ശങ്കരാനന്ദ ശിവയോഗി സ്വാമിയുടെ 52-ാം സമാധിദിനാചരണം ഇന്ന് നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ശ്രീശങ്കരാനന്ദാശ്രമത്തിൽ നടക്കും. രാവിലെ 10.30ന് ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ഖജാൻജി ശാരദാനന്ദ സ്വാമിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം വൈറ്റില ശ്രീരാമകൃഷ്ണ മഠം അദ്ധ്യക്ഷൻ ഭൂവനാത്മാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും.ശിവ സ്വരൂപാനന്ദ സ്വാമി, റെയിൽ നിഗം ലിമിറ്റഡ് ഡയറക്ടർ ഡോ.എം.വി. നടേശൻ, ഖുർ ആൻ അകംപൊരുൾ വ്യാഖ്യാതാവ് സി.എച്ച്.മുസ്തഫ മൗലവി, കെ.പി.സിസി എക്‌സിക്യുട്ടീവ് അംഗം അഡ്വ.കെ.പി.ഹരിദാസ്, പ്രശസ്ത സാഹിത്യകാരൻ എ.കെ.പുതുശേരി, കൊച്ചിൻ കോർപ്പറേഷൻ കൗൺസിലർ കാജൽ സലിം, ശിവഗിരി മഠം താന്ത്രികാചാര്യൻ ശിവനാരായണ തീർത്ഥസ്വാമി എന്നിവർ പങ്കെടുക്കും. സമ്മേളനശേഷം ഗുരുപൂജയും അന്നദാനവും നടക്കും.