കോലഞ്ചേരി: ലോക അത്‌ല​റ്റിക്സ് ചാമ്പ്യൻഷിപ്പ് ട്രിപ്പിൾ ജമ്പിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായി കോലഞ്ചേരിക്കാരനായ എൽദോസ് പോൾ. അമേരിക്ക ആതിഥ്യം വഹിക്കുന്ന ലോക അത്‌ല​റ്റിക്സ് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ ജമ്പിൽ ഇന്ത്യക്കായി എൽദോസ് ഇന്ന് ഫൈനലിന് ഇറങ്ങും.

ലോക അത്‌ല​റ്റിക്‌സിൽ ട്രിപ്പിൾ ജമ്പ് ഫൈനലിൽ ഇടം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് എൽദോസ് പോൾ. 16.68 മീ​റ്റർ ചാടിയാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്.

കോതമംഗലം എം.എ.കോളേജിലെ പരിശീലനമാണ് എൽദോസിന്റെ കായിക സ്വപ്നങ്ങൾക്ക് കുതിപ്പേകിയത്. കോളേജിലെ മുൻ കായികാദ്ധ്യാപകൻ ഡോ. മാത്യൂസ് ജേക്കബിന്റെ നിർദ്ദേശ പ്രകാരമാണ് കോളേജിലെ പ്രവേശനം. ദ്രോണാചാര്യ അവാർഡ് ജേതാവ് ടി.പി.ഔസേഫ് ആയിരുന്നു കോളേജിലെ കോച്ച്. രാമമംഗലം, പാലയ്ക്കാമ​റ്റം, കൊച്ചുതോട്ടത്തിൽ പൗലോസിന്റെ മകനാണ് എൽദോസ് പോൾ.