
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതാംഗവും കുടവെച്ചൂർ പള്ളി വികാരിയുമായ ഫാ. ജോർജ് നേരേവീട്ടിൽ (59) നിര്യാതനായി. അങ്കമാലി പള്ളിയിൽ അസി. വികാരി, പള്ളിമുഗൾ, കരിമുഗൾ, അമ്പലമുഗൾ, അമ്പലമേട്, കാരുകുന്ന് പള്ളികളിൽ പ്രോവികാരി, കൊങ്ങോർപ്പിള്ളി, ഉദയനാപുരം, ഓർശ്ലം, മാമ്പ്ര, ആലങ്ങാട് പള്ളികളിൽ വികാരി, കേരള കാത്തലിക് സ്റ്റുഡന്റ്‌സ് ലീഗ് (കെ.സി.എസ്.എൽ), കെ.സി.ബി.സി മദ്യവിരുദ്ധ സമിതി എന്നിവയുടെ അതിരൂപതാ ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇടപ്പള്ളി നേരേവീട്ടിൽ പരേതരായ തോമസും കത്രീനയുമാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: ജോയ്, ജോണി, എൽസി, മേരി, റോസിലി, ലിസി, ബീന.
സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 3ന് ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. ശുശ്രൂഷയ്ക്ക് മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാർമികത്വം വഹിക്കും.